അതിനിടെ ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരത്തിന് ശേഷം താരമായത് പവലിയനിൽ കളി കാണാനെത്തിയ സുന്ദരിയായിരുന്നു

Last Updated :20 January 2024, 7:59 am IST

News Now

ബംഗളൂരു: ഐപിഎല്ലിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടീം പുറത്തായി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവർ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി അവരുടെ സാധ്യതകൾക്ക് കനത്ത തിരിച്ചടിയും നൽകിയിരുന്നു. 

അതിനിടെ ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരത്തിന് ശേഷം താരമായത് പവലിയനിൽ കളി കാണാനെത്തിയ സുന്ദരിയായിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ക്യാമറകൾ യുവതിയെ കവർ ചെയ്തതോടെയാണ് അവർ താരമായത്. ആര്‍സിബിക്കും കോഹ്‌ലിക്കും പിന്തുണയുമായി ഗാലറിയെ ഇളക്കിമറിച്ചു ആ ചുവപ്പ് വേഷക്കാരി. കോഹ്‌ലിയുടെ ഓരോ റണ്ണിനും പിന്തുണയറിയിച്ച് ആര്‍സിബിയുടെ പതാക വീശി അവർ സ്റ്റേഡിയത്തില്‍ നിറ സാന്നിധ്യമായി. 

സ്റ്റേഡിയത്തിലും ടെലിവിഷന്‍ സ്‌ക്രീനിലും താരമായതോടെ അജ്ഞാത യുവതിയെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ ആ യുവതി ആരെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ഉത്തരം ലഭിച്ചു. ദീപിക ഘോഷെ എന്നാണ് സുന്ദരിയുടെ പേര്. ഇന്‍സ്റ്റാഗ്രാമിലെ ദീപികയുടെ ചിത്രങ്ങള്‍ന ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

യുവതിയുടെ ഇൻസ്റ്റ​ഗ്രാമിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ കണ്ടത് ചില്ലറക്കാരല്ല. ഷാരൂഖ് ഖാനും, രൺവീർ സിങ് അടക്കമുള്ളവരാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് ആ അജ്ഞാത സുന്ദരി...? ആർസി ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ