ഈ ലിവര്‍പൂള്‍ സൂപ്പര്‍ താരം ഐഎസ്എല്ലിനുണ്ടാകുമോ?

maxresdefault-2
Edited by :migrator
Last Updated :19 ജനുവരി 2024, 11:56 pm IST

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പെരുമ വര്‍ധിക്കുന്ന പ്രഖ്യാപനങ്ങളാണ് ഈയിടെയായി വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ച് ലിവര്‍പൂള്‍ സൂപ്പര്‍ താരമായിരുന്ന ഡച്ച് താരം ഡിര്‍ക്ക് കുയ്റ്റ് ഐഎസ്എല്ലില്‍ പന്തുതട്ടാനെത്തുന്നത്.

Story image

താരത്തിനായി 750,000 ഡോളര്‍ വരെ നല്‍കാന്‍ ഐസ്എല്‍ ക്ലബ്ബുകള്‍ തയാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ല്‍ ഡച്ച് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയ കുയ്റ്റ് ലിവര്‍പൂളിന് വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. പിന്നീട് ഡച്ച് ക്ലബ്ബ് ഫെയനൂര്‍ദിന് വേണ്ടി കളിച്ച താരം ഈ സീസണില്‍ ക്ലബ്ബിനെ ചാംപ്യന്‍മാരാക്കി കളി മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ട്രിബ്ലിംഗും വേഗതയും ഗോളുകളടിക്കാനുള്ള താല്‍പ്പര്യവുമാണ് കുയ്റ്റിന് ഡച്ച് ദേശീയ ടീമിലേക്കും ലിവര്‍പൂളിലേക്കും വഴിയൊരുക്കിയത്. ഫിയര്‍നൂദിനെ ചാംപ്യന്‍മാരാക്കുന്നതിലും ഈ കഴിവ് പ്രയോഗപ്പെടുത്തിയ ക്യുറ്റ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കെന്ന വാര്‍ത്ത ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

അതേസമയം, കുയ്റ്റ്് ഇതുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Latest Sports News in Malayalam | Football News | Cricket News | SM