ഇന്നലെ നടന്ന ചെന്നൈ കൊല്‍ക്കത്ത ഐപിഎല്‍ മത്സരത്തിടയിലെ ഒരു കൂടിക്കാഴ്ച്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Last Updated :20 January 2024, 12:12 am IST

News Now

ഇന്നലെ നടന്ന ചെന്നൈ കൊല്‍ക്കത്ത ഐപിഎല്‍ മത്സരത്തിടയിലെ ഒരു കൂടിക്കാഴ്ച്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വേറാരും തമ്മിലുള്ളതല്ല, ബോളിവുഡ് സൂപ്പര്‍സ്റ്റാറും കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥനുമായ ഷാരൂഖ് ഖാനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ ധോനിയുടെ മകള്‍ സിവയും കണ്ടുമുട്ടിയപ്പോഴെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നത്.

രണ്ട് പ്രശസ്ത മലയാളം പാട്ടുകളിലൂടെത്തന്നെ നാലുവയസുകാരി സിവ മലയാളി പ്രേഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോള്‍ ഈ ചിത്രങ്ങളും ആരാധകര്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്. ഷാരൂഖ് തന്റെ മൊബൈലില്‍ പകര്‍ത്തിയ സിവയോടൊപ്പമുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇതുകൂടാതെ ആമിര്‍ ഖാനും ധോനിയും ഇന്നലത്തെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

അമ്മ സാക്ഷിയോടൊപ്പം അച്ഛന്റെ കളി കാണാന്‍ എത്തിയതാണ് സിവ. ഗ്രൗണ്ടില്‍ മത്സരം മുറുകുമ്പോള്‍ കാണികളുടെ ശ്രദ്ധ ഗാലറിയിലിരുന്ന രണ്ട് പേര്‍ക്ക് നേരെയായിരുന്നു. ചെന്നൈ കൊല്‍ക്കത്ത ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചു.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുഞ്ഞു സിവ ഷാരൂഖിനൊപ്പം: ചിത്രങ്ങള്‍ വൈറല്‍