
ക്രിസ്റ്റിയാനോ യുവന്റസില്‍, റൊണാള്‍ഡോ സംപ്‌ദോറിയയില്‍
ഇപ്പോഴിതാ യുവന്റസിന്റെ പാരമ്പര്യ ശത്രുക്കളായ സംപ്‌ദോറിയ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകളഞ്ഞു

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള വരവ് ലോകം മുഴുവന്‍ കൊണ്ടാടിയിരുന്നു. ഇപ്പോഴിതാ യുവന്റസിന്റെ പാരമ്പര്യ ശത്രുക്കളായ സംപ്‌ദോറിയ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകളഞ്ഞു. അവരും ഒരു റൊണാള്‍ഡോയെ ടീമിലെത്തിച്ചതാണ് സംഭവം.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡ് വിട്ടുള്ള ഇറ്റലിയിലേക്കുള്ള വരവ് യുവന്റസ് ശരിക്കുമാഘോഷിച്ചിരുന്നു. സൂപ്പര്‍ താരത്തെ സ്വാഗതം ചെയ്ത് അവരിറക്കിയ കറുപ്പും വെളുപ്പും ചേര്‍ന്ന ക്രിസ്റ്റ്യാനോ എന്നെഴുതിയ പോസ്റ്ററും വമ്പന്‍ ഹിറ്റായി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ തങ്ങളുടെ ക്ലബില്‍ ചേര്‍ന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ സമാന പോസ്റ്റര്‍ ഇറക്കിയാണ് സംപ്‌ദോറിയ ടീം ആരാധകരെ കുഴക്കിക്കളഞ്ഞത്. ലീഡ്‌സ് യുനൈറ്റഡില്‍ നിന്നുള്ള റൊണാള്‍ഡോ വെയ്‌റയുടെ സാംപ്‌ദോറിയയിലേക്കുള്ള വരവാണ് ക്ലബ് സംഭവമാക്കിയത്. ക്രിസ്റ്റിയാനോയ്ക്കായി യുവന്റസ് ചെയ്ത മോനോക്രോം ഗ്രാഫിക്കല്‍ ശൈലിയിലുള്ള പോസ്റ്റര്‍ കടം കൊണ്ടാണ് സാംപ്‌ദോറിയ ക്രിസ്റ്റ്യാനോ വെയ്‌റയ്ക്കും സ്വാഗതമോതിയത്. ഒറ്റ നോട്ടത്തില്‍ റൊണാള്‍ഡോ എന്നെഴുതിയ പോസ്റ്റര്‍ ആരാധകര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കും.
നീളന്‍ അക്ഷരത്തിലുള്ള ക്രിസ്റ്റ്യാനോയെന്ന എഴുത്തായിരുന്നു യുവന്റസ് ചെയ്ത പോസ്റ്ററിന്റെ ഹൈലൈറ്റ്. സമാന രീതി തന്നെ സംപ്‌ദോറിയയും അവലംബിച്ചു. അവരും അതേ രീതിയില്‍ റൊണാള്‍ഡോ എന്നെഴുതി. എന്നാല്‍ താരത്തിന്റെ വെയ്‌റ എന്ന രണ്ടാം പേര് വളരെ ചെറുതായി തൊട്ടുതാഴെ എഴുതി ചേര്‍ത്തിരുന്നു. എന്തായാലും സംപ്‌ദോറിയയുടെ കൗശലപൂര്‍വമുള്ള നീക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ക്രിസ്റ്റിയാനോ സാംപ്‌ദോറിയയില്‍ ചേര്‍ന്നോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അത്ര സാമ്യത രണ്ട് പോസ്റ്ററുകള്‍ക്കമുണ്ട്.
BREAKING: #Sampdoria sign #Ronaldo! pic.twitter.com/vTZafVkMBF
â Sampdoria English (@sampdoria_en) August 3, 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി


