
ചര്‍ച്ചിലിന് മുന്നില്‍ ഈസ്റ്റ് ബംഗാളിന് അടിതെറ്റി
തോല്‍വിയോടെ ഈസ്റ്റ് ബംഗാളിന് ലീഗിലെ ഒന്നാം സ്ഥാനം തുലാസിലായി.

കൊല്‍ക്കത്ത: ഐ ലീഗില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഈസ്റ്റ് ബംഗാളിനെ ഗോവന്‍ ക്ലബ്ബ് ചര്‍ച്ചല്‍ ബ്രദേഴ്സ് തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബര്‍സാത്ത് സ്റ്റേഡിയത്തില്‍ ചര്‍ച്ചിലിന്റെ ജയം.
Churchill Brothers defeated the table toppers, @eastbengalfc, taking away 3 points from this visit.#KEBvCB #KEB 1-2 #CB #HeroILeague pic.twitter.com/RCXkXU39S4
â Hero I-League (@ILeagueOfficial) March 7, 2017
ആന്തണി വോള്‍ഫെ, അന്‍സുമാന ക്രോമ എന്നിവര്‍ ആദ്യ പകുതിയില്‍ തന്നെ ചര്‍ച്ചില്‍ ബ്രദേഴ്സിന് രണ്ട് ഗോളുകള്‍ നേടിക്കൊടുത്തു. രണ്ടാം പകുതിയിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന് ട്രെവര്‍ മോര്ഗന് പരിശീലിപ്പിക്കുന്ന ഇസ്റ്റ് ബംഗാളിന്റെ ഗോള്‍. തോല്‍വിയോടെ ഈസ്റ്റ് ബംഗാളിന് ലീഗിലെ ഒന്നാം സ്ഥാനം തുലാസിലായി. 13 കളികളില്‍ നിന്ന് 27 പോയിന്റുള്ള ഐസ്വാള്‍ എഫ്സിയാണ് ഇതേ കളികളില്‍ ഇത്രയും പോയിന്റുള്ള ഈസ്റ്റ് ബംഗാളിന് വെല്ലുവിളിയാവുക. 13 കളികളില്‍ നിന്ന് 15 പോയിന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


