
News Now
വിവാഹാഘോഷങ്ങള് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കന് പര്യടനത്തിനായി ഇന്ത്യല് ടീമിനൊപ്പം ചേര്ന്നുകഴിഞ്ഞു നായകന് വിരാട് കൊഹ്ലി. പുതുവര്ഷം ഒന്നിച്ചാഘോഷിക്കാന് കൊഹ്ലിക്കൊപ്പം അനുഷ്കയും ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചിരുന്നു. അവിടെയെത്തിയ ഇരുവരും നഗരത്തിലേ ഷോപ്പിങ് തിരക്കുകളിലേക്കിറങ്ങിയെന്നാണ് വിരാടിന്റെ ട്വിറ്റര് ചിത്രങ്ങള് സൂചിപ്പിക്കുന്നത്.
50ശതമാനം വരെ ഡിസ്ക്കൗണ്ട് വാഗ്ദാനം ചെയ്ത കേപ്ടൗണിലെ ഒരു കടയ്ക്ക് മുന്നിലാണ് താരദമ്പതികളെ ചത്രത്തില് കാണാന് കഴിയുന്നത്. ഇതോടെ ഡിസ്ക്കൗണ്ടെന്ന് കേള്ക്കുമ്പോള് താരങ്ങളായാലും ഒന്ന് പ്രലോഭിതരാകുമെന്നാണ് ആരാധകരുടെ കമ്മന്റുകള്
.@AnushkaSharma Shopping At South Africa Captwon. pic.twitter.com/MaxgemdKxt
â Virat kohli (@officialKohliFc) December 31, 2017
മൂന്ന് ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യന് ടീമിന്റെ ദക്ഷിണാഫ്രിക്കന് പര്യടനം. കഴിഞ്ഞ ദിവസം കേപ്ടൗണിലെ നിരത്തില് പഞ്ചാബി സ്റ്റൈല് നൃത്തവുമായി കൊഹ്ലിയെയും ധവാനെയും കണ്ടിരുന്നു. ജനുവരി അഞ്ച് മുതലാണ് മത്സരങ്ങള് ആരംഭിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






