ദേശീയ ടീമിനുള്ള കളി വെയിന്‍ റൂണി മതിയാക്കി

Edited by :migrator
Last Updated :19 ജനുവരി 2024, 11:57 pm IST

ലണ്ടന്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ഇംഗ്ലീഷ് താരം വെയിന്‍ റൂണി. 119 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീം ജെഴ്‌സിയണിഞ്ഞ റൂണി 53 ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഈ സീസണില്‍ എവര്‍ട്ടണിലെത്തിയ 31 കാരനായ റൂണിയെ അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താനിരിക്കെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

റൂണിയെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് പരിശീലകന്‍ ഗെരത് സൗത്ത്‌ഗേറ്റ് റൂണിയുമായി ബന്ധപ്പെട്ടപ്പോഴാണ് താരം വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്തമാസം മാള്‍ട്ടയോടും സ്ലോവേക്യയോടുമാണ് ഇംഗ്ലണ്ടിന്റെ യോഗ്യതാ മത്സരങ്ങള്‍.

എല്ലാ സമയത്തും ദേശീയ ടീമിലേക്കുള്ള വിളി വരുമ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത് മതിയാക്കാനുള്ള സമയമായെന്നാണ് വിശ്വസിക്കുന്നത്. റൂണി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

യൂറോ 2004ല്‍ 18ാം വയസിലാണ് റൂണി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. വെംബ്ലിയില്‍ സ്‌കോട്ടിലന്റുമായാണ് റൂണിയുടെ അവസാന അന്താരാഷ്ടര മത്സരം. ഈ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജയിച്ചിരുന്നു.
 

News Now

Latest Sports News in Malayalam | Football News | Cricket News | SM