ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള പുരുഷ ടീം ഫൈനലിലേക്ക്

തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്.

Last Updated :20 January 2024, 12:10 am IST

കോഴിക്കോട്: ഒടുവില്‍ തമിഴ്‌നാടിനെ തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്. സ്‌കോര്‍: (2422, 3028, 2522). നാളെ നടക്കുന്ന ഫൈനലില്‍ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. 

നേരത്തെ കേരള വനിതാ ടീമും തമിഴ്‌നാടിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയിരുന്നു. റെയില്‍വേസിനെയാണ് വനിതാ ടീമും ഫൈനലില്‍ നേരിടുക. തുല്യശക്തികളുടെ പോരാട്ടമായ പുരുഷ സെമിയില്‍ തമിഴ്‌നാടിനെതിരെ ആദ്യ സെറ്റ് മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് കേരള പുരുഷ താരങ്ങള്‍ ഫൈനലിലേക്ക് മുന്നേറിയത്. 

2422 എന്ന സ്‌കോറില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ കേരളത്തിന് രണ്ടാം സെറ്റില്‍ മാത്രമാണ് നേരിയ വെല്ലുവിളി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സാധിച്ചത്. എങ്കിലും ആക്രമണ പരമ്പര തീര്‍ത്ത് ലീഡ് പിടിച്ച കേരളം 3028 എന്ന സ്‌കോറില്‍ രണ്ടാം സെറ്റും കൈപിടിയിലൊതുക്കി. മൂന്നാം സെറ്റിലും കാര്യമായ വെല്ലുവിളി തമിഴ്‌നാട് താരങ്ങളില്‍ നിന്നുണ്ടാകാതിരുന്നതോടെ കേരളം എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള പുരുഷ ടീം ഫൈനലിലേക്ക്