
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

കിങ്സ്റ്റണ്: രണ്ടാം ഇന്നിങ്സില് ബാറ്റിങ്ങിന് ഇറങ്ങി വിന്ഡിസിന്റെ രണ്ട് വിക്കറ്റ് വീണപ്പോഴേക്കും ധോനിയെ മറികടന്ന് ഇന്ത്യന് യുവതാരം റിഷഭ് പന്ത്. ടെസ്റ്റിലെ അന്പതാം ഇരയാണ് പന്തിന്റെ കൈകളിലേക്ക് വിന്ഡിസിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനം എത്തിയത്.
ബ്രാത്വെയ്റ്റ് മൂന്ന് റണ്സ് മാത്രം എടുത്ത് നില്ക്കെ ഇഷാന്ത് ശര്മയുടെ ഡെലിവറിയില് എഡ്ജ് ചെയ്ത് ബോള് പന്തിന്റെ കൈകളിലേക്ക് എത്തി. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അന്പതാം ഡിസ്മിസല് ഇതോടെ പന്തിന്റെ പേരിലേക്ക് വീണു.
11 ടെസ്റ്റാണ് ഈ നേട്ടം കൈവരിക്കാന് പന്തിന് വേണ്ടിവന്നത്. ധോനിക്കാവട്ടെ ഇതിന് 15 ടെസ്റ്റുകള് കളിക്കേണ്ടി വന്നു. വിന്ഡിസിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇഷാന്ത് ശര്മയും റെക്കോര്ഡ് തന്റെ പേരിലാക്കിയിരുന്നു. ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല് വിക്കറ്റ് വീഴ്ത്തുന്ന പേസര് എന്ന നേട്ടമാണ് ഇഷാന്ത് സ്വന്തമാക്കിയത്. കപില് ദേവിനെ പിന്നിലാക്കിയാണ് ഇത്. 156 വിക്കറ്റാണ് ഏഷ്യയ്ക്ക് പുറത്ത് ഇഷാന്ത് കടപുഴക്കിയത്.
രണ്ടാം ടെസ്റ്റില് സമനില പിടിക്കാനും, ജയിക്കാനും വിന്ഡിസ് അത്ഭുതങ്ങള് കാട്ടണം. 486 റണ്സ് വിജയ ലക്ഷ്യം പിന്തുടര്ന്ന വിന്ഡിസ് 45 റണ്സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഭുവി, ഇഷാന്ത്, ബൂമ്ര എന്നീ ഇന്ത്യയുടെ പേസ് അറ്റാക്കിനെ രണ്ട് ദിവസം അതിജീവിക്കുക എന്നത് വിന്ഡിസിന് കീറാമുട്ടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



