റയല്‍ ഒന്നാകെ തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തല്‍ വന്നത്

Last Updated :20 January 2024, 12:20 am IST

News Now

റയല്‍ വിടുന്നതിന് തന്നെ പ്രേരിപ്പിച്ചത് ക്ലബ് തലവന്‍ പെരസിന്റെ തന്നോടുള്ള അവഗണനയായിരുന്നു എന്നാണ് ക്രിസ്റ്റിയാനോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. റയല്‍ ഒന്നാകെ തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തല്‍ വന്നത് എന്നതിനാല്‍, പെരസിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

പെരസിനെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുമുണ്ട്. നിങ്ങള്‍ എന്താണ് ചെയ്തത് മിസ്റ്റര്‍ പെരസ് എന്നാണ് രോഹിത് ട്വിറ്ററിലൂടെ ചോദിക്കുന്നത്. രോഹിത്തിന്റെ റയലിനോടും ക്രിസ്റ്റിയാനോയോടുമുള്ള അടുപ്പം കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകര്‍ ഇപ്പോള്‍.

രോഹിത്ത് മാത്രമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ക്രിസ്റ്റിയാനോയുടെ ആരാധകനാണ്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട കായിക താരമാണ് ക്രിസ്റ്റ്യാനോ എന്ന് കോഹ് ലി വ്യക്തമാക്കിയതിന് പുറമെ, ട്വിറ്ററില്‍ ക്രിസ്റ്റ്യാനോയും, കോഹ് ലിയും ട്വീറ്റുകളിലുടെ സംസാരിക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രോഹിത്തും ചോദിക്കുന്നു, എന്താണ് നിങ്ങള്‍ ചെയ്തത്?