ലോക റെക്കോഡ് തുകയ്ക്കു നെയ്മര്‍ പിഎസ്ജിയിലേക്ക്

Last Updated :19 January 2024, 11:57 pm IST

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിട്ടു ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ ചേരുമന്ന് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ വാര്‍ത്താ പത്രം എസ്‌പോര്‍ട്ടെ ഇന്റെറാട്ടീവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Story image

പാരിസ് സെന്റ് ജര്‍മനുമായി നെയ്മര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രാന്‍സ്ഫര്‍ വിപണി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് നെയ്മര്‍ കാറ്റലന്‍ ക്ലബ്ബ് വിടുന്നത്. 222 മില്ല്യന്‍ യൂറോയാണ് നെയ്മറിനായി പിഎസ്ജി ബാഴ്‌സയ്ക്കു നല്‍കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ ഒപ്പുവെക്കല്‍ അടുത്ത ആഴ്ചകളിലുണ്ടാകും. 

നെയ്മര്‍ ബാഴ്‌സയില്‍ സംതൃപ്തനല്ലെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച ഒരു കാറ്റലന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതുമുതലാണ് താരം ബാഴ്‌സ വിടുമെന്ന വാര്‍ത്തകള്‍ ആരംഭിച്ചത്. ഇതിനു മുമ്പ്, മെസ്സിയുടെ നിഴലില്‍ നിന്നും നെയ്മറിനു പുറത്തു കടക്കാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞ് നെയ്മറിന്റെ പിതാവ് മകന്‍ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നീ ക്ലബ്ബുകളായിരുന്നു അന്നും നെയ്മറിനായി രംഗത്തുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Latest Sports News in Malayalam | Football News | Cricket News | SM