വിജയത്തുടര്‍ച്ച തേടി ഇന്ത്യ ; ഇന്ന് ബെല്‍ജിയത്തെ നേരിടും

ഇന്നു ജയിക്കുന്ന ടീമിന് പൂളിലെ ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകും

Edited by :migrator
Last Updated :20 ജനുവരി 2024, 12:21 am IST

ന്യൂഡല്‍ഹി : ഹോക്കി ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ടൂര്‍ണമെന്റില്‍ രണ്ടാം വിജയം തേടിയിറങ്ങുന്ന ഇന്ത്യയ്ക്ക് കരുത്തരായ ബെല്‍ജിയമാണ് എതിരാളികള്‍. രാത്രി ഏഴിനാണ് മല്‍സരം. 

റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാക്കളും ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരുമാണ് ബെല്‍ജിയം. പൂളില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചുഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. 

അതേസമയം ലോകറാങ്കിംഗില്‍ 11 ആം സ്ഥാനക്കാരായ കാനഡയോട് കഴിഞ്ഞ മല്‍സരത്തില്‍ ബെല്‍ജിയം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2-1 നായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. ഇന്നു ജയിക്കാന്‍ കഴിയുന്ന ടീമിന് പൂളിലെ ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകും. 

ഇന്നലെ നടന്ന മല്‍സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. കരുത്തരായ ജര്‍മ്മനിയാണ് പാകിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തത്. ഏഷ്യന്‍ ഗെയിംസ് സെമിയില്‍ ഇന്ത്യയെ സഡന്‍ ഡെത്തില്‍ തോല്‍പ്പിച്ച മലേഷ്യയെ, എതിരില്ലാത്ത ഏഴ് ഗോളിന് നെതര്‍ലാന്‍ഡ്‌സ് നിലംപരിശാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വിജയത്തുടര്‍ച്ച തേടി ഇന്ത്യ ; ഇന്ന് ബെല്‍ജിയത്തെ നേരിടും