
വീരോചിതം വിരാട്; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 304 റണ്‍സ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് ആറ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു

കേപ്ടൗണ്‍: സെഞ്ച്വറി നേടിയ നായകന് വിരാട് കൊഹ്ലിയുടെയും (പുറത്താവാതെ 160) അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (76) കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് ആറ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. ആതിഥേയര്‍ക്കായി ജെ.പി. ഡുമിനി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ, ക്രിസ് മോറിസ്, ഇമ്രാന് താഹിര്‍, ആന്‍ഡയില്‍ ഫെഹ്ലുക്യായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാന് കൂട്ടായി നായകന് എത്തിയതോടെ കളിയുടെ ഗതി മാറി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് കളിച്ച ഇരുവരും രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിന്നാലെ വന്നവരൊന്നും മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നതോടെ ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ എന്ന ലക്ഷ്യം അവസാനിക്കുകയായിരുന്നു. ശിഖര്‍ ധവാന് പുറത്തായതിന് ശേഷം വന്ന അജിന്‍ക്യ രഹാന (11), ഹാര്‍ദിക് പാണ്ഡ്യ (14), എം.എസ്. ധോണി (10), കേദാര്‍ ജാദവ് (ഒന്ന്) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയ്ക്ക് വിനയായത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ ക്രിസീലെത്തിയ ഭുവനേശ്വര്‍ കുമാറിനെയും കൂട്ടുപിടിച്ച് കൊഹ്ലി സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



