ഏഴ് മാസത്തിനിടെ തുടരെ മൂന്ന് ടെസ്റ്റ് വിജയങ്ങള്.ക്യാപ്റ്റനെന്ന നിലയില് മൂന്ന് തുടര് ടെസ്റ്റ് വിജയങ്ങളിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ വനിതാ താരമായി ഇന്ത്യന് ക്യാപ്റ്റന് ഹര്മന്പ്രീത് കൗര് മാറി.2023 ഡിസംബറില് ഹെതര് നൈറ്റ്സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. ഡിവൈ പാട്ടീല് സ്റ്റേഡിയത്തില് 347 റണ്സിന്റെ ജയം.പിന്നാലെ വാംഖഡെ സ്റ്റേഡിയത്തില് അലിസ്സ ഹീലിയുടെ ഓസ്ട്രേലിയന് ടീമിനെ വീഴ്ത്തി. 8 വിക്കറ്റിനാണ് ജയം.കഴിഞ്ഞ ദിവസം ലൗറ വോള്വാര്ട്സിന്റെ ദക്ഷിണാഫ്രിക്കയെ തകര്ത്തു. 10 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്.2006ല് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യന് വനിതകള് ഒരു ടെസ്റ്റില് പരാജയപ്പെടുന്നത്. അന്ന് അഡ്ലെയ്ഡില് ഓസ്ട്രേലിയയോടാണ് അവസാനം പരാജയപ്പെട്ടത്.ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ആകെ കളിച്ചത്. മൂന്നിലും ജയം.'പിശുക്കൻ ബൗളിങ്'; കുറഞ്ഞ ഇക്കോണമിയിൽ പന്തെറിഞ്ഞ താരങ്ങൾ