23 വയസില്‍ താഴെ പ്രായമുള്ള പ്രതിക്ക് മദ്യം നല്‍കിയതിന്റെ പേരിലാണ് നടപടി.

Suhail Sajeev
അപകടമുണ്ടാക്കിയ കാർ, സുഹൈൽ സജീവ് Source by : എക്സ്പ്രസ് ചിത്രം/ എ സനേഷ്
Last Updated :14 October 2026, 10:58 pm IST
Guest Author :Sujith

News Now

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ചു മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പത്തൊന്‍പതുകാരനായ പ്രതി സുഹൈല്‍ സജീവിനു മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയത് എക്‌സൈസ്. 23 വയസില്‍ താഴെ പ്രായമുള്ള പ്രതിക്ക് മദ്യം നല്‍കിയതിന്റെ പേരിലാണ് നടപടി.

കടവന്ത്രയിലെ 'ദയ ബൈ റിനെ', പാലാരിവട്ടത്തിനു സമീപം ചക്കാലയ്ക്കലുള്ള 'മണ്‍സൂണ്‍ എംപ്രസി', നെടുമ്പാശേരിയിലെ 'കോര്‍ട്ട്യാര്‍ഡ് ബൈ മാരിയറ്റ്' എന്നീ ബാറുകളുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു ബാറുകള്‍ക്കുമെതിരെ എക്സൈസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. അബ്കാരി നിയമം 15 ബി, 63, 56 ബി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിനൊപ്പം പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിന് പ്രതി സുഹൈല്‍ സജീവിനെതിരെയും എക്സൈസ് കേസെടുത്തു. സുഹൈലും കൂട്ടുകാരും മൂന്ന് ബാറുകളില്‍ നിന്നും മദ്യപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഈ ബാറുകള്‍ക്ക് എക്‌സൈസ് വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍, ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്ത നടപടി ബാറുകളുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിലേക്ക് മാറുമെന്ന് എക്‌സൈസ് വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Summary

Nedumbassery Accident: The licenses of the bars that served alcohol to Suhail have been suspended for violating the age limit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates