ബസൂക്കനവാഗതനായ ഡീനോ ഡെന്നിസിനൊപ്പം മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ബസൂക്ക. ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്..ഗുഡ് ബാഡ് അഗ്ലിഅജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റെ നായികയായി തൃഷയാണ് ചിത്രത്തിലെത്തുന്നത്..ആലപ്പുഴ ജിംഖാനഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയിൽ നസ്ലിൻ, ലുക്മാൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്പോർട്സ് കോമഡി ആക്ഷനായാണ് ചിത്രമൊരുക്കിയിരിക്കുന്നത്..മരണമാസ്ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്..ജാട്ട്ഗദർ 2വിന്റെ വൻ വിജയത്തിന് ശേഷം സണ്ണി ഡിയോളിന്റേതായി തിയറ്ററുകളിലെത്തുന്ന ചിത്രമാണ് ജാട്ട്. തെലുങ്ക് ഫിലിംമേക്കർ ഗോപിചന്ദ് മലിനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്..ജാക്ക്സിദ്ധു ജൊന്നലഗദ്ദ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജാക്ക്. ബൊമ്മരില്ലു ഭാസ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.