മാലദ്വീപിലെ അവധിക്കാല ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് നടി നയൻതാര. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിൽ കടൽത്തീരത്ത് നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾക്കൊപ്പം ശ്രദ്ധ നേടിയത് നയൻതാര ടാഗ് ചെയ്ത പാറ്റിന മാൽദീവ്സ് എന്ന ആഡംബര റിസോർട്ടിന്റെ പേരുമാണ്..മാലദ്വീപിലെ നോർത്ത് മാലെ അറ്റോൾ മേഖലയിലെ ഫാരി ഐലൻഡ്സിലാണ് പാറ്റിന മാൽദീവ്സ് സ്ഥിതി ചെയ്യുന്നത്. സാധാരണ ഹോട്ടൽ മുറികൾക്ക് പകരം സ്വകാര്യ വില്ലകളാണ് ഇവിടെ പ്രധാന ആകർഷണം..റിപ്പോർട്ടുകൾ പ്രകാരം, രണ്ട് മുതിർന്നവർക്കായി രണ്ട് കിടപ്പുമുറികളുള്ള സൺസെറ്റ് വാട്ടർ പൂൾ വില്ലയിൽ ഒരു രാത്രിക്ക് ഏകദേശം 4,090 ഡോളർ, അതായത് ഏകദേശം 3.92 ലക്ഷം രൂപ വരും..രണ്ട് രാത്രിക്ക് താമസച്ചെലവ് ഏകദേശം 7,84,752 രൂപയാണ് ചെലവ്. ഇത് താമസത്തിനുള്ള നിരക്ക് മാത്രമാണ്; യാത്ര, ഭക്ഷണം, മറ്റ് സേവനങ്ങൾ തുടങ്ങിയവയുടെ ചെലവ് ഇതിന് പുറമെയായിരിക്കും..പാറ്റിന മാൽദീവ്സിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഓപ്ഷനുകളിലൊന്നാണ് ഒരു കിടപ്പുമുറി മാത്രമുള്ള ബീച്ച് പൂൾ വില്ല. ഒരു രാത്രി താമസിക്കാൻ ഏകദേശം 1.37 ലക്ഷം രൂപയാണ് ചെലവ്..റിപ്പോർട്ടുകൾ പ്രകാരം രണ്ട് കിടപ്പുമുറികളുള്ള സൺസെറ്റ് വാട്ടർ പൂൾ വില്ലയ്ക്ക് ഏകദേശം 405 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. കടലിലേക്ക് നേരിട്ട് കാഴ്ച ലഭിക്കുന്ന വലിയ ഗ്ലാസ് വിൻഡോകൾ, സ്വകാര്യ ഇൻഫിനിറ്റി പൂൾ, ഔട്ട്ഡോർ ബാത്ത് ടബ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ..ദിവസേനയുള്ള പ്രഭാതഭക്ഷണം, പഴങ്ങൾ, ഫിൽട്ടർ ചെയ്ത കുടിവെള്ളം, ചില മിനിബാർ സൗകര്യങ്ങൾ എന്നിവയും താമസ പാക്കേജിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട്. സ്വകാര്യ സൈക്കിൾ, സ്നോർക്കലിങ് ഉപകരണങ്ങൾ, കയാക്ക്, സ്റ്റാൻഡ്-അപ്പ് പാഡിൽബോർഡ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും..മഞ്ഞ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ സൺഗ്ലാസും തൊപ്പിയും ധരിച്ചുള്ള ചിത്രങ്ങളാണ് നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കടൽത്തീരത്ത് നടക്കുന്നതും അവധി ആസ്വദിക്കുന്നതുമായ ചിത്രങ്ങളും ഇതിലുണ്ടായിരുന്നു..അതേസമയം നയൻതാര അടുത്തിടെ ഹൈ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. വിഷ്ണു എടവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാവിനൊപ്പമാണ് താരം എത്തിയത്. ചിത്രത്തിൽ ദേവയാനി എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിച്ചത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates