
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

അബുദാബി: ലോക അധ്യാപക ദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. തന്റെ അധ്യാപകനായ അഹ്മദ് ഇബ്രാഹിം മാണ്ടിക്ക് നല്കിയ പഴയ ഫോട്ടോയും അതിലെ കൈയെഴുത്തും പങ്കുവെച്ചായിരുന്നു യുഎഇ പ്രസിഡന്റ് ആദരവ് അര്‍പ്പിച്ചത്.
1971-ലേതെന്ന് രേഖപ്പെടുത്തിയതും ഒപ്പിട്ടതുമായ കുറിപ്പില്‍ 'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ' എന്നാണ് എഴുതിയിരിക്കുന്നത്. 55 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഇത് ഓര്മ ചിത്രമായി അദ്ദേഹം പങ്കുവെച്ചു.
സ്വന്തം ജീവിതത്തെ സ്വാധീനിച്ച അധ്യാപകനെ ഓര്‍മിക്കുന്നതിലൂടെ, രാജ്യത്തെ അധ്യാപകരുടെ സേവനത്തെയും മഹത്വവും അദ്ദേഹം ചൂണ്ടിക്കാട്ടി.യുഎഇയിലെ അധ്യാപകരോട് നന്ദിയും ആദരവും അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവിതലമുറകളെ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. സ്വന്തം ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അധ്യാപകരെ ഈ അവസരത്തില്‍ ഓര്‍ക്കാനും അവരോട് നന്ദി പറയാനും ജനങ്ങളോട് പ്രസിഡന്റ് ആഹ്വാനം ചെയ്തു.
യുഎഇ രൂപവത്കരണ കാലഘട്ടത്തില്‍ അബൂദബിയിലെ വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച ആദ്യകാല അധ്യാപകരില്‍ ഒരാളായിരുന്നു അഹ്മദ് ഇബ്രാഹിം മാണ്ടി അല്‍ തമീമി. 1970കളുടെ തുടക്കത്തില്‍ അല്‍ കിന്ദി സ്കൂളില്‍ പഠിച്ചിരുന്ന ശൈഖ് മുഹമ്മദ് അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നു. ക്ലാസ് മുറിയിലെ ബന്ധം പഠനം കഴിഞ്ഞതോടെ അവസാനിച്ചില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം നിലനിന്നു.2017ല്‍ അബൂദബി കിരീടാവകാശിയായിരിക്കെ ശൈഖ് മുഹമ്മദ് മാണ്ടിയെ ഖലീഫ സിറ്റിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
UAE President shares throwback photo, heartfelt note to childhood teacher
Related News


ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന് തുറന്നു

ഷാര്‍ജ രാജകൊട്ടാരത്തിലെത്തി മമ്മൂട്ടി; ഉപഭരണാധികാരിയുമായി കൂടിക്കാഴ്ച



