"ജയ് ഹിന്ദ്, ജയ് മഹാകാൽ" എന്നാണ് ഓപ്പറേഷൻ സിന്ദൂർ ഫോട്ടോയ്ക്കൊപ്പം നടൻ അക്ഷയ് കുമാർ കുറിച്ചിരിക്കുന്നത്.."നമ്മുടെ യഥാർഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്", -മമ്മൂട്ടി.ഓപ്പറേഷൻ സിന്ദൂര്‍ എന്ന് കുറിച്ചിരിക്കുന്ന കാര്‍ഡ് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ ആക്കിയിട്ടുണ്ട്.."അവർ മോദിയോട് പറയാൻ പറഞ്ഞു, മോദി ഇപ്പോൾ മറുപടി പറഞ്ഞു".- കങ്കണ റണാവത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.."പോരാളിയുടെ പോരാട്ടം തുടങ്ങുന്നു, ദൗത്യം പൂർത്തിയാകുന്നതുവരെ നിർത്തരുത്! ഈ രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്".- രജനികാന്ത് എക്സിൽ കുറിച്ചു.."ഭീകരതയ്ക്ക് എവിടെയും നിലനിൽക്കാൻ അവകാശമില്ല. നമ്മുടെ സായുധ സേനയ്ക്ക് സല്യൂട്ട്. ജയ്ഹിന്ദ്" - എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.."ഭാരത് മാതാ കി ജയ്" എന്നാണ് നടൻ അനുപം ഖേർ കുറിച്ചത്.."ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്" - നടൻ റിതേഷ് ദേശ്മുഖ് കുറിച്ചു.."ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാർഥിക്കുന്നു".- ജൂനിയർ എൻടിആർ എക്സിൽ കുറിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates