ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വൈദ്യശാസ്ത്രത്തിനുള്ള 2026ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു.

Karl Deisseroth, Peter Hegemann and Georg Nagel
Karl Deisseroth, Peter Hegemann and Georg Nagelsource: The Nobel Prize
Edited by :Dhanoj AM
Last Updated :5 ഒക്ടോബർ 2026, 3:35 pm IST

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള 2026ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. കാള്‍ ഡിസൈറോത്ത്, പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

ലൈറ്റ് ഗേറ്റഡ് അയോണ്‍ ചാനലുകള്‍, ഒപ്‌റ്റോജനറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് ഇവരെ പുരസ്‌കാരം തേടിയെത്തിയത്. അമേരിക്കയിലെ ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ ആണ് ഡിസൈറോത്ത്. ബെര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകന്‍ ആണ് പീറ്റര്‍ ഹെഗെമാന്‍. ജര്‍മ്മനിയിലെ വേര്‍സ്ബര്‍ഗ് സര്‍വകലാശാലയാണ് ജോര്‍ജ് നാഗലിന്റെ പ്രവര്‍ത്തന മണ്ഡലം.

ജീവനുള്ള തലച്ചോറില്‍ നാഡീകോശങ്ങള്‍ ഓര്‍മ്മകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് കാണിക്കാന്‍ സഹായിക്കുന്ന ഒപ്‌റ്റോജനറ്റിക്‌സ് എന്ന രീതിക്കാണ് പുരസ്‌കാരം തേടിയെത്തിയത്. ഒരു ഏകകോശ ആല്‍ഗയില്‍ ചാനല്‍റോഡോപ്‌സിന്‍ എന്ന അത്ഭുതകരമായ പ്രോട്ടീന്‍ പീറ്റര്‍ ഹെഗെമാനും ജോര്‍ജ് നാഗലും ചേര്‍ന്ന് കണ്ടെത്തി. ഈ പ്രോട്ടീനെ വെളിച്ചത്താല്‍ നിയന്ത്രിക്കാവുന്ന സ്വിച്ചാക്കി മാറ്റിയത് ഡിസൈറോത്ത് ആണ്. നാഡീശാസ്ത്രത്തില്‍ പുതിയ യുഗത്തിനാണ് ഇവര്‍ തുടക്കമിട്ടതെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

News Now

Summary

The 2026 Nobel Prize in Physiology or Medicine has been awarded to Karl Deisseroth, Peter Hegemann and Georg Nagel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates