ഏറെ ആരാധകരുള്ള നടിയാണ് അനശ്വര രാജന്. ഷൂട്ടിങ് ഇടവേളകളില്‍ ധാരാളം യാത്രകളും താരം ചെയ്യാറുണ്ട്.ഇത്തവണ താരം യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ജർമ്മനിയും സ്വിറ്റ്സർലാൻഡുമാണ്.ജര്‍മനിയുടേയും സ്വിറ്റ്സര്‍ലാന്‍ഡിന്റെയും സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രങ്ങളാണ് പുതിയതായി അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.സ്വിറ്റ്സര്‍ലാന്‍ഡിലെ ബാസ്ല്, ഇന്റെര്ലെയ്ക്കന് എന്നീ നഗരങ്ങളിലെ കാഴ്ച്ചകളാണ് അനശ്വര പോസ്റ്റ് ചെയ്തത്..തടാകത്തില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളേയും പുല്‍മേടിന് മധ്യത്തിലുള്ള റോഡിലൂടെ സൈക്കിളോടിക്കുന്ന അനശ്വരയേയും ചിത്രങ്ങളില്‍ കാണാം..ജര്‍മനിയിലെ പ്രധാനപ്പെട്ട ദേവാലയമായ കൊളോണ്‍ കത്തീഡ്രലിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളും താരം കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു..പഴമയുടെ പ്രൗഢിയും വാസ്തുവിദ്യയുടെ ഭംഗിയുംകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നതാണ് ഈ ആരാധനാലയം.ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രങ്ങളെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates