
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത
ഇന്നത്തെ നക്ഷത്രഫലം – 9-10-2026

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രധാനപ്പെട്ട ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാത്ത സഹായം ലഭിക്കും. പ്രണയകാര്യങ്ങളിൽ മനസ്സിന് സന്തോഷം നൽകുന്ന അനുഭവമുണ്ടാകും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
തൊഴിൽരംഗത്ത് കാത്തിരുന്ന ഒരു അംഗീകാരം ലഭിക്കാം. ആരോഗ്യകാര്യങ്ങളിൽ മാറ്റിവച്ചിരുന്ന പരിശോധന പൂർത്തിയാക്കുക. സുഹൃത്തുമായുണ്ടായിരുന്ന അകൽച്ച മാറും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ സാധിക്കും. വരുമാനം വർദ്ധിക്കും. യാത്രയുമായി ബന്ധപ്പെട്ട തടസ്സം നീങ്ങും. പുതിയൊരു വ്യക്തിയുമായുള്ള പരിചയം പ്രയോജനപ്പെടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വ്യാപാരത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച ഇടപാട് നടക്കും. വീട്ടിലെ ഒരു പ്രധാന കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം പരിഗണിക്കും. സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വാർത്ത ആശ്വാസം നൽകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നാളുകളായി പിന്തുടർന്നിരുന്ന ഒരു കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. വിവാഹ ആലോചനകൾക്ക് പുതിയൊരു വഴിതുറക്കാം. അനാവശ്യമായ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രതീക്ഷിക്കാത്ത ഒരു വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക രേഖയുമായി ബന്ധപ്പെട്ട കാര്യം അനുകൂലമായി നീങ്ങും. ശരീരത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ അവഗണിക്കരുത്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ലഭിക്കുന്ന സ്നേഹപൂർവമായ സമീപനം മനസ്സിന് സന്തോഷം നൽകും. കലാരംഗത്തുള്ളവർക്ക് കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഉല്ലാസ യാത്ര ചെയ്യും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
നിങ്ങളെ വിമർശിച്ചിരുന്ന ഒരാളുടെ നിലപാടിൽ മാറ്റമുണ്ടാകും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. കുടുംബത്തിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദേശയാത്രയുമായി ബന്ധപ്പെട്ട നല്ല വാർത്ത ലഭിക്കാം. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം വർധിക്കും. ഏറെക്കാല മായി ആഗ്രഹിച്ചിരുന്ന ഒരു സാധനംസ്വന്തമാക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വ്യാപാരത്തിൽ പുതിയൊരു ഇടപാടിന് തുടക്കം കുറിക്കാം. ബന്ധുവിൽ നിന്ന് ലഭിക്കുന്ന നിർദേശം പ്രധാനപ്പെട്ട തീരുമാനത്തിൽ സഹായകമാകും. വാഹനവുമായി ബന്ധപ്പെട്ട ചെലവ് വർധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമൂഹികരംഗത്ത് നിങ്ങളുടെ അഭിപ്രായത്തിന് അംഗീകാരം ലഭിക്കും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് സന്തോഷകരമായ വിവരം ലഭിക്കാം. നേരത്തെ മാറ്റിവച്ച ഒരു പദ്ധതി വീണ്ടും തുടങ്ങും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വിവാഹം സംബന്ധിച്ച ആലോചനയിൽ തീരുമാനമുണ്ടാകും. നിയമപരമായ കാര്യത്തിൽ ആശ്വാസകരമായ വിവരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. കുടുംബജീവിതം സന്തോഷകരമായി മാറും.
WHAT TO READ NEXT

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍





