സാരിയിൽ അതിസുന്ദരിയായുള്ള അഞ്ജു കുര്യന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കേരള ഹാൻഡ് ലൂം സാരിയിൽ താമരയുടെ ചിത്രങ്ങൾ ഡിസൈനായിവരുന്ന സാരിയാണ് താരം ഉടുത്തിരിക്കുന്നത്.ബൺ ഹെയർ സ്റ്റൈലാണ് ഈ ഔട്ട്ഫിറ്റിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്.മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്.പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു.മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്..2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം..ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു.