സംഘാടകർക്ക് അനുമതി നൽകിയിട്ടില്ലെന്ന് മേയർ

Manaveeyam Veedhi Protest
Manaveeyam Veedhi Protest
Last Updated :16 October 2026, 10:08 pm IST

News Now

തിരുവനന്തപുരം: മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത ഗ്യാനേഷ് കുമാർ വിരുദ്ധ സമരവേദിയിൽ നിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമം. കോര്‍പറേഷന്റേയും പൊലീസിന്‍റെയും അനുമതി ഇല്ലെന്ന് പറഞ്ഞായിരുന്നു നടപടി. ബഹളത്തിനൊടുവില്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങി.

അതേസമയം സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടുമെന്നു മേയർ വിവി രാജേഷ് വ്യക്തമാക്കി. പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് കൊടുത്തിരുന്ന് മേയർ പറഞ്ഞു. സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടുമെന്നും മേയര്‍ വ്യക്തമാക്കി.

സ്റ്റുഡൻസ് ഫോര്‍ കലക്ടീവാണ് മാനവീയം വീഥിയിൽ യുവജനങ്ങളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യാതിഥിയായി പങ്കെടുത്ത നടൻ പ്രകാശ് രാജിന്‍റെ നേൃത്വത്തില്‍ സമരം തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് പൊലീസ് എത്തിയത്. അനുമതിയില്ലാതെ സമരം നടത്താൻ കഴിയില്ലെന്നും മൈക്ക് സെറ്റുകള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ ബഹളമായി. ഒടുവില്‍ വൻ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പിൻമാറി.

സംഘാടകർ കോർപറേഷൻ്റെ അനുമതി വാങ്ങിയിരുന്നില്ല. പൊലീസിനോട് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതാണ്. പിന്നെ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ പൊലീസിനോട് വ്യക്തത തേടും- വി വി രാജേഷ് അറിയിച്ചു. എന്നാൽ വ്യാഴാഴ്ച വൈകീട്ട് മാത്രമാണ് പ്രകാശ് രാജ് പങ്കെടുക്കുമെന്ന ഉറപ്പ് കിട്ടിയതെന്നും സമയക്കുറവ് മൂലമാണ് അനുമതി അപേക്ഷ നേരത്തെ നല്‍കാതിരുന്നതെന്നും സംഘാടകര്‍ വിശദീകരിച്ചു.

Summary

Manaveeyam Veedhi Protest: Allegation that Police Tried to Seize Microphone Set, Commotion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates