വിവാഹംഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നടൻ സിദ്ധാർഥുമായുള്ള അദിതി റാവു ഹൈദരിയുടെ വിവാഹം..ചിത്രങ്ങൾഇപ്പോഴിതാ വിവാഹിതരായി രണ്ട് മാസങ്ങൾക്ക് ശേഷം മനോഹരമായ വിവാഹചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദിതി..രാജസ്ഥാനിൽ നിന്ന്രാജസ്ഥാനിലെ ഒരു കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്..പൂക്കളാൽ അലങ്കരിച്ചവെള്ള നിറത്തിലെ പൂക്കൾ കൊണ്ട് അലങ്കരിച്ച വിവാഹ വേദിയിൽ കൈപിടിച്ച് നിൽക്കുന്ന ചിത്രവും ഇരുവരുടേയും പുറത്തുവന്നിട്ടുണ്ട്..ലെഹങ്കയിൽസബ്യാസാചിയുടെ കടും ചുവപ്പ് നിറത്തിലെ സിൽക്ക് ലെഹങ്കയിലാണ് അദിതിയെ ചിത്രങ്ങളിൽ കാണാനാവുക..തിളങ്ങി സിദ്ധാർഥുംവെള്ള നിറത്തിലെ ഷെർവാണിയിൽ സിദ്ധാർഥും തിളങ്ങി..ഹെറിറ്റേജ് കളക്ഷൻസബ്യാസാചിയുടെ ഹെറിറ്റേജ് ബ്രൈഡൽ കളക്ഷനിൽ നിന്നുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്..കമന്റുകൾമണിരത്നം സിനിമയിലെ നായികയെയും നായകനെയും പോലെയുണ്ട് ഇരുവരുമെന്നാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകളിലധികവും..ഹെവി ആഭരണങ്ങൾറോയൽ ലുക്കിന് കൂടുതൽ പൂർണത കിട്ടാൻ ഹെവി ആഭരണങ്ങളാണ് അദിതി അണിഞ്ഞിരുന്നത്..മുൻപുംഅടുത്തിടെയും വിവാഹ ദിനത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ അദിതിയും സിദ്ധാർഥും പങ്കുവച്ചിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates