
'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍
ഇതിനെയാണ് 'കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി' എന്ന് പറയുന്നത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്ത ശേഷമാണ് നവ്യ നായര്‍ തിരികെ വരുന്നത്. തിരിച്ചുവരവിലും മലയാളിയ്ക്ക് നവ്യയോടുള്ള സ്നേഹത്തിന് കുറവൊന്നും സംഭവിച്ചിരുന്നില്ല. ഇപ്പോള്‍ അഭിനയത്തിലും നൃത്ത വേദികളിലുമൊക്കെയായ സജീവമാണ് നവ്യ നായര്‍.
സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് നവ്യ നായര്‍. നവ്യയുടെ നൃത്തത്തിന്റെ റീലുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചൊരു ചിത്രവും അതിന് ലഭിച്ച ഒരു കമന്റുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. തന്നെ അവഹേളിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്കി കയ്യടി നേടുകയാണ് നവ്യ നായര്‍.
''എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'' എന്നായിരുന്നു കമന്റ്. ഉടനെ തന്നെ നവ്യ നായര്‍ മറുപടിയുമായെത്തുകയായിരുന്നു. ''അമ്മൂമ്മ ആയാലും ചിരിക്കാന്‍ തന്നെയാ ഉദ്ദേശം'' എന്നായിരുന്നു നവ്യയുടെ മറുപടി. പിന്നാലെ നവ്യയെ അഭിനന്ദിച്ചും കമന്റിട്ട യുവാവിനെ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. ഇതിനെയാണ് കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി എന്ന് പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം, പാതിരാത്രിയാണ് നവ്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നവ്യ പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ സൗബിന് ഷാഹിറും അഭിനയിച്ചിരുന്നു. വിസിറ്റര്‍ ആണ് നവ്യയുടെ പുതിയ ചിത്രം. നവ്യയ്ക്കൊപ്പം ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹൊറര്‍ ത്രില്ലറാണ് ചിത്രം.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Navya Nair gives reply to an insulting comment. Her response wins social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


"നന്ദന'ത്തിന്റെ ലൊക്കേഷനിൽ പോയാണ് നവ്യയെ പഠിപ്പിച്ചത്, അവർ എന്നോട് പറഞ്ഞ വാക്ക് ഇന്നും വേദനയാണ്; ഈ നിമിഷം വരെ നവ്യയെ കണ്ടിട്ടില്ല'

'പേളി സൈബറാക്രമണം നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?'; വായടപ്പിച്ച് സീമ ജി നായരുടെ മറുപടി


