ഇൻസ്റ്റഗ്രാം റീലുകളിലൂടെ സിനിമാ ലോകത്ത് എത്തിയ നടിയാണ് അഖില ഭാർഗവൻ..'അനുരാഗ് എന്ജിനീയറിങ് വര്ക്സ്' എന്ന ഷോര്ട്ട് ഫിലിം അഖിലയുടെ തലവര തന്നെ മാറ്റി..നീതു എന്ന കഥാപാത്രമായി യൂട്യൂബില് നിന്ന് മലയാളികളുടെ മനസിലേക്കാണ് അഖില ചേക്കേറിയത്..പ്രേമലുവിലെ അഖിലയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു..സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി..വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകളിലൂടെ ഇൻസ്റ്റഗ്രാമിലും സജീവമാണിപ്പോൾ അഖില..തനിനാടൻ ലുക്കിലുള്ള അഖിലയുടെ ഫോട്ടോഷൂട്ടുകളാണിപ്പോൾ വൈറലായി മാറുന്നത്. .പതിവുപോലെ അഖിലയുടെ പുത്തൻ ഫോട്ടോസും ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.