ഒരാള്‍ക്ക് പരമാവധി 17,951 രൂപ വരെയാണ് ബോണസ് ലഭിക്കുക

trackmen
Govt Approves 78-Day Bonus for 11 Lakh Railway Staff
Last Updated :15 October 2026, 8:45 am IST

News Now

ന്യൂഡല്‍ഹി: രാജ്യത്തെ പതിനൊന്നര ലക്ഷത്തോളം വരുന്ന റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ഉതാപദനക്ഷമതയുമായി ബന്ധിപ്പിച്ചുള്ള ബോണസിനാണ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം അനുമതി നല്‍കിയത്. ആകെ 2,009.61 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ തുക അനുവദിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അര്‍ഹരായ നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്കാണ് 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് ലഭിക്കുക. ഒരാള്‍ക്ക് പരമാവധി 17,951 രൂപ വരെയാണ് ബോണസ് ലഭിക്കുക. ട്രാക്ക് മെയിന്റെയ്നര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡുകള്‍), സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, പോയിന്റ്‌സ്മാന്‍മാര്‍, മറ്റ് ഗ്രൂപ്പ് സി ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ റെയില്‍വേ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ദുര്‍ഗാ പൂജ, ദസറ അവധിക്കാലത്തിന് മുന്നോടിയായാണ് എല്ലാ വര്‍ഷവും ബോണസ് വിതരണം ചെയ്യാറുള്ളത്.

2025-26 വര്‍ഷത്തില്‍ റെയില്‍വേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കാലയളവില്‍ 16.70 കോടി ടണ്‍ ചരക്കുനീക്കവും, ഏകദേശം 741 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും റെയില്‍വേയ്ക്ക് സാധിച്ചിട്ടുണ്ട്. റെയില്‍വേയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരുടെ സംഭാവനകളെ മാനിക്കുന്നതാണ് വാര്‍ഷിക പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസ്.

Summary

Govt Approves 78-Day Bonus Worth Rs 2,009 Crore for Over 11 Lakh Railway Employees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates