ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ..നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രമാണ് അനിഖയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം..മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നായിക കൂടിയാണ് അനിഖ..മലയാളത്തിൽ നിന്ന് തമിഴ്, തെലുങ്ക് ഇൻഡസ്ട്രികൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് അനിഖ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്..'മലയാളം ഇൻഡസ്ട്രിയിൽ എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ നടക്കും. ബജറ്റും വളരെ കുറവാണ് ഷൂട്ടിങ് സമയവും കുറവാണ്'..'പലപ്പോഴും രാവിലെ ആറ് മണി മുതൽ രാത്രി 9 വരെയാണ് ഷൂട്ട് ചെയ്യുന്നത്'..'തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെ വന്നാൽ വളരെ റിലാക്സ് ആയി വർക്ക് ചെയ്യാം. പതുക്കെയാണ് അവിടുത്തെ ജോലിയും മറ്റു കാര്യങ്ങളും നടക്കുക'..'ഞാൻ കേരളത്തിൽ നിന്നുള്ള ആളായതുകൊണ്ട് ഇവിടെയുള്ളവർ എന്നെ ഒരു കുട്ടിയെപ്പോലെയാണ് പരിഗണിക്കുന്നത്. പക്ഷേ തമിഴിലും തെലുങ്കിലും അവർ എന്നെ 'മാഡം' എന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു'.- അനിഖ പറഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates