
സ്റ്റോക്ഹോം : 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ്. ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2008 മുതല്‍ 2014 വരെ യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷണറായിരുന്നു.
WHAT TO READ NEXT

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്സന് സാഹിത്യ നൊബേല്‍
റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണലിലെ (ICTR) ജഡ്ജിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബലാത്സംഗവും വംശഹത്യയുടെ ഭാഗമാണെന്ന സുപ്രധാന വിധി പുറപ്പെടുവിക്കുന്നതില്‍ നവനീതം നവി പിള്ള സുപ്രധാന പങ്കു വഹിച്ചു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ICC) അപ്പീല്‍ ചേംബറില്‍ ജഡ്ജിയായും (2003-2008) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പലസ്തീനിലെ യുഎന്‍ സ്വതന്ത്ര കമ്മീഷന് അധ്യക്ഷയായും പ്രവര്‍ത്തിച്ചു. 1941 ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് നവനീതം നവി പിള്ളയുടെ ജനനം. നവി പിള്ളയുടെ മുത്തശ്ശന് തമിഴ്നാട് സ്വദേശിയാണ്. കരാര്‍ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. നെറ്റാല്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. എല്‍എല്‍എം ബിരുദവും നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

Summary
Nobel Peace Prize for Navanethem Navi Pillay
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




