2026 ഫിഫ ലോകകപ്പിൽ ഏഴു മാച്ചുകളിൽ ക്രമക്കേടുകൾ സംഭവിച്ചതായി ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ റിപ്പോർട്ട്.മത്സരങ്ങളിലുണ്ടാകുന്ന ക്രമക്കേടുകൾ നിരീക്ഷിക്കുന്ന സ്വതന്ത്ര ശൃംഖലയാണ് കോപ്പൻഹേഗൻ ഗ്രൂപ്പ്.മെക്സിക്കോ - ദക്ഷിണാഫ്രിക്ക മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.ഗ്രൂപ്പ് മത്സരങ്ങളിൽ കാബോ വെര്‍ദെയെ സ്പെയിൻ തോൽപ്പിക്കില്ലെന്ന് യുഎസ് ബെറ്റിങ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റില്‍ 4.8 മില്യൻ ഡോളറിന്റെ വാതുവെപ്പ് സംഭവിച്ചു. ഗോളുകൾ നേടാതെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു.സ്പെയിൻ - സൗദി അറേബ്യ മത്സരത്തിൽ സ്പെയിനിന്റെ ഫെറാൻ ടോറസ് നേടിയ ഗോൾ അഞ്ചാം ഗോൾ വിഡിയോ അസിസ്റ്റന്റ് റഫറി ഓഫ്സൈഡ് വിധിക്കാന്‍ മൂന്നര മിനിറ്റോളം സമയമെടുത്തത്.നോക്ക് ഔട്ട് റൗണ്ടിൽ ബോസ്നിയയ്ക്ക് എതിരെയുള്ള മത്സരത്തിൽ യുഎസ് സ്ട്രൈക്കര്‍ ഫൊളാരിൻ ബലോഗണിനു റെഡ് കാർഡ് ലഭിച്ചപ്പോൾ തന്നെ ബെയല്‍ജിയത്തിനെതിരെ കളിക്കുമോ എന്ന ചോദ്യം പോളി മാര്‍ക്കറ്റില്‍ എത്തിയിരുന്നു. അച്ചടക്ക സമിതി തീരുമാനത്തിനും മുൻപുതന്നെ വാതുവെപ്പ് ആരംഭിച്ചു.ജൂലൈ 5 ന് റെഡ് കാർഡ് ഒഴിവാക്കുകയും ബലോഗൺ ബെയല്‍ജിയത്തിനെതിരെ കളിക്കുകയും ചെയ്തു. 14 താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചിരുന്നെങ്കിലും മറ്റൊരു താരത്തിന്റെ പേരിലും ബെറ്റിങ് നടന്നിട്ടില്ല.ഫിഫയുടെ ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സുമായി ഏകോപിപ്പിച്ചാണ് ഗ്രൂപ്പ് ഓഫ് കോപ്പൻഹേഗന്‍ പ്രവർത്തിക്കുന്നത്.മുൻപ് ഇന്റഗ്രിറ്റി ടാസ്ക് ഫോഴ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സംശയാസ്പദമായ ബെറ്റിങ് പ്രവർത്തനങ്ങളോ ഒത്തുകളി സൂചനകളോ കണ്ടെത്താനായിട്ടില്ല.ഇതിനു വിപരീതമാണ് കോപ്പൻഹേഗന്‍ ഗ്രൂപ്പിന്റെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിട്ടിട്ടില്ല.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates