ഏത് സമയവും ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഇത്തരത്തിൽ സദാ സമയവും ചെവിക്കുളളില്‍ ഇയര്‍ഫോണുകള്‍ ഇരിക്കുന്നത് ചെവിയിൽ അണുബാധ ഉണ്ടാക്കാനുളള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും..ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ചെവിയിൽ അണുബാധ ഉണ്ടാകുന്നതിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാനാകും.30 മുതല്‍ 60 മിനിറ്റ് വരെ കേട്ടശേഷം 5-10 മിനിറ്റ് ഇടവേള എടുക്കുക, ഇയര്‍ഡ്രമ്മിന് വിശ്രമിക്കാന്‍ സമയം...ഇയര്‍ബഡ്ഡുകള്‍ വൃത്തിയായി സൂക്ഷിക്കുക..ചെവിക്കുളളിലേക്ക് ഇറക്കി വെയ്ക്കാത്ത ഹെഡ് സെറ്റുകളാണ് ചെവിയുടെ ആരോഗ്യത്തിന് താരതമ്യേന നല്ലത്..ഇയര്‍ബഡ്ഡുകളുടെ ശബ്ദം കുറച്ച് കേള്‍ക്കാന്‍ ശ്രമിക്കുക.ഇയര്‍ബഡ്ഡുകളുടെ ഉപയോഗം കുറയ്ക്കാന്‍ ശീലിക്കാം.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates