supreme court
supreme courtSource by : ഫയല്‍
Last Updated :10 October 2026, 10:25 pm IST
Guest Author :Amal Joy

News Now

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹി നഗരത്തില്‍ ഏര്‍പ്പെടുത്തിയ പൊലീസ് നടപടികളിലും നിയന്ത്രണങ്ങളിലും ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്നതാണ് ഒരു ഹര്‍ജി. പ്രതിപക്ഷ നേതാക്കള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ തടങ്കലില്‍ വെച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് രണ്ടാമത്തെ ഹര്‍ജി.

ഞായറാഴ്ചയായതിനാല്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതിഷേധങ്ങളുടെ പേരില്‍ പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം നിലനില്‍ക്കെത്തന്നെ, അധികൃതര്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡി. താര എന്നിവരെയാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളായി ചേര്‍ത്തിരിക്കുന്നത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് അധികൃതര്‍ മനഃപൂര്‍വ്വം ലംഘിച്ചുവെന്ന് ഹര്‍ജി ആരോപിക്കുന്നു.

Summary

Supreme Court To Hold Sunday Sitting To Hear Contempt Plea Over Closure Of Metro Stations & Train Cancellations In Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates