ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതിനു വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഋഷഭ് പന്ത്..അഞ്ചാം ടെസ്റ്റില്‍ പക്ഷേ ഗിയര്‍ മാറ്റി ബാറ്റ് വീശിയ പന്തിനെയാണ് ആരാധകര്‍ കണ്ടത്..ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ പന്തായിരുന്നു. 40 റണ്‍സാണ് താരം എടുത്തത്..രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയിടിച്ചാണ് താരം ആരാധകരെ വിസ്മയിപ്പിച്ചത്..29 പന്തില്‍ 50 എത്തിയ പന്ത് 33 പന്തില്‍ 61 റണ്‍സെടുത്താണ് മടങ്ങിയത്..ഇതോടെ ഒരു അപൂര്‍വ റെക്കോര്‍ഡും താരം സ്വന്തമാക്കി..50 വര്‍ഷമായി തകരാതെ നിന്ന ഒരു റെക്കോര്‍ഡാണ് പന്ത് സിഡ്നിയില്‍ തിരുത്തിയത്..ഓസീസ് മണ്ണില്‍ ഒരു വിദേശ താരം നേടുന്ന അതിവേഗ ടെസ്റ്റ് അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്..1895ല്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ ബ്രൗണും 1975ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ റോയ് ഫ്രെഡറിക്സും 33 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതാണ് പന്ത് തിരുത്തിയത്..ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡും പന്തിന്റെ പേരിലാണ്. 2022ല്‍ ശ്രീലങ്കക്കെതിരെ ബംഗളൂരുവില്‍ 28 പന്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് റെക്കോര്‍ഡ്. പട്ടികയില്‍ രണ്ടാം സ്ഥാനവും ഇനി പന്തിന് തന്നെ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates