കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Flights from Kochi to Jeddah cancelled; warning issued to passengers.
flight cancelledSource by : പ്രതീകാത്മക ചിത്രം
Last Updated :10 October 2026, 11:01 pm IST
Guest Author :Amal Joy

കൊച്ചി: കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള സൗദിയ എയര്‍ലൈന്‍സ്, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് പുറപ്പെടാനിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.

യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ, ആകാശ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വിസ് റദ്ദാക്കിയത്. ആകാശ എയര്‍ സര്‍വിസ് ഞായറാഴ്ച വരെ നീട്ടിയതായാണ് അറിയിച്ചത്.

റിയാദ് വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ ഹൂതി ആക്രമണങ്ങളില്‍ സൗദിയ എയര്‍ലൈന്‍സ് പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സൗദിയ പൈലറ്റ് ക്യാപ്റ്റന്‍ ഹമൂദ് ബിന്‍ അലി അല്‍ ഖഥ്മിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്വദേശികളും വിദേശികളുമായ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് ഉച്ചയോടെ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതോടെ വിമാനത്താവളം അടച്ചു. ഇതോടെ കൂടുതല്‍ സര്‍വീസുകളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

News Now

Summary

Flights from Kochi to Jeddah cancelled; warning issued to passengers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates