വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ കുഞ്ഞു പഴങ്ങൾ ആണ് ചെറികൾ..എന്നാൽ ഈ കുഞ്ഞു പഴങ്ങൾക്ക് വലിയ ഗുണങ്ങൾ ഉണ്ട്..ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നത് മുതൽ ശരീരത്തിലെ വീക്കം കുറയ്ക്കുന്നത് വരെയുള്ള ആരോഗ്യഗുണങ്ങൾ ചെറിക്കുണ്ട്.ചെറിയുടെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..ഉറക്കംമേലാടോണിൻ ധാരാളം അടങ്ങിയിട്ടുള്ള ചെറികൾ ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും..വീക്കവും വേദനയും കുറയ്ക്കുന്നുശരീരത്തിലുള്ള അനാവശ്യ വേദനകളും വീക്കവും കുറയ്ക്കാനും ചെറി സഹായിക്കുന്നു. വീക്കത്തിനെതിരെയും വേദനക്കെതിരെയും പ്രവർത്തിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്..രക്തസമ്മർദ്ദം കുറയ്ക്കുന്നുപോളി ഫിനോളുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയ ചെറികൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ധമനികളിൽ കൊഴുപ്പ് ഉണ്ടാകുന്നത് തടയാനും സഹായിക്കും..ഹൃദയാരോഗ്യംചെറി പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും കാലക്രമേണ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും..ബുദ്ധിശക്തിചെറിയിലെ ആന്റിഓക്സിഡന്റുകൾ വൈജ്ഞാനിക വർദ്ധനയ്ക്കും ഓർമ്മക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കും..രോഗപ്രതിരോധശേഷിവിറ്റമിൻ സി ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ ഉയർന്ന അളവുള്ളതിനാൽ ചെറികൾ രോഗപ്രതിരോധ സംവിധാനത്തിനും ഗുണം ചെയ്യും ഇത് അണുബാധകൾക്കെതിരെയും പൊരുതും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates