ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം അടുപ്പും അടുക്കളയും വൃത്തിയാക്കിയിടുക എന്നത് വലിയൊരു ടാസ്ക്കാണ്..അടുപ്പിനു ചുറ്റുമുള്ള എണ്ണമെഴുക്കും കറിയുടെ അവശേഷിപ്പുകളും തുടച്ചു മാറ്റാൻ വലിയ റിസ്ക്കാണ്..അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഗ്യാസ് അടുപ്പിനു ചുറ്റുമുള്ള അഴുക്ക് കളയാൻ സാധിക്കും..കാപ്പിപ്പൊടിഡിഷ് വാഷിൽ കാപ്പിപ്പൊടി മിക്സ് ചെയ്ത് ഗ്യാസ് അടുപ്പിനു ചുറ്റുമുള്ള അഴുക്കുള്ള ഭാഗങ്ങളിൽ തേച്ച് കൊടുക്കുക. ഒരു ഇരുപതു മിനിറ്റിനു ശേഷം തുടച്ചു മാറ്റിയാൽ അഴുക്ക് പൂർണ്ണമായും ഇല്ലാതാകും..വിനീഗറും ഒലിവ് ഓയിലുംസ്പ്രേ ബോട്ടിലിൽ തുല്യഅളവിൽ വിനാഗിരിയും ഒലിവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. തുടർന്ന് തുണിയിലോ ഒരു പേപ്പർ ടവലിലോ ഈ മിശ്രിതം സ്പ്രേ ചെയ്യാം.പതിനഞ്ചു മിനിറ്റ് മാറ്റിവെച്ചതിനു ശേഷം എണ്ണമെഴുക്കും അഴുക്കുമുള്ള എല്ലാ ഭാഗങ്ങളും തുടച്ചെടുക്കാം..ബേക്കിങ് സോഡകുറച്ച് ബേക്കിങ് സോഡ എടുത്ത് അതിലേയ്ക്ക് അല്പം മാത്രം വെള്ളമൊഴിച്ച് പേസ്റ്റ് പോലെയാക്കുക. വൃത്തിയാക്കേണ്ട ഭാഗത്ത് ഇത് തേക്കുക. പത്തു മുതൽ പതിനഞ്ച് മിനിറ്റ് വരെ വെച്ചതിനു ശേഷം സ്ക്രബറോ സ്പോഞ്ചോ ഉപയോഗിച്ച് ഉരച്ച് തുടച്ചെടുക്കാം..നാരങ്ങ നീരും ഉപ്പുംനാരങ്ങ നീരിലേയ്ക്ക് ഉപ്പ് ചേർത്ത് പേസ്റ്റ് പോലെയാക്കാം. അടുക്കളയിലെ എണ്ണമെഴുക്കുള്ള ഭാഗങ്ങളിലെല്ലാം തന്നെ ഇത് തേയ്ക്കുക. കുറച്ചു സമയം വെച്ചതിനുശേഷം സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകിയെടുക്കാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates