ക്യൂട്ട്നെസ് കൊണ്ട് സാമൂഹിക മാധ്യമങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റിയിരിക്കുകയാണ് ഇവന്.ആവ എന്ന സ്വര്‍ണ കടുവയാണിത്.തായ്ലന്ഡിലെ ചിയാങ് മായ് നൈറ്റ് സഫാരി പാര്‍ക്കിലാണ് ആവ ഉള്ളത്.ആവയുടെ സഹോദരി ലൂണയുടെ ചിത്രങ്ങള്‍ മൂന്നാഴ്ച മുമ്പ് വൈറലായിരുന്നു.ബംഗാള്‍ കടുവയുടെ വര്‍ണവ്യതിയാനം മൂലമുണ്ടാകുന്ന വകഭേദമാണ് സ്വര്‍ണ കടുവ.ലോകത്താകെ മുപ്പത് സ്വര്‍ണ കടുവകള്‍ മാത്രമാണുള്ളതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ കണക്കില്‍ പറയുന്നു.ലൂണയും ആവയും പാര്ക്കിലെത്തിയതോടെ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചു.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates