​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

ജന്തര്‍ മന്തറിലെ രണ്ടു റോഡുകളിലും വന്‍ തോതില്‍ പൊലീസിനെ വിന്യസിച്ചു. എംപിമാരെ തടയാന്‍ ഐടിബിപി, ആര്‍എഎഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്‌

Rahul Gandhi
LIVE
പൊലീസ് വാഹനം തടഞ്ഞപ്പോൾ രാഹുലും പ്രിയങ്കയും റോഡിലിറങ്ങി പ്രതിഷേധിക്കുന്നു പിടിഐ
Last Updated :7 October 2026, 5:36 pm IST
Edited by :Jayakumar

റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും

ജന്തർ മന്തറിലേക്ക് നീങ്ങിയ രാഹുൽ ​ഗാന്ധി അടക്കമുള്ള എൺപിമാർ അടങ്ങിയ പ്രതിഷേധക്കാരുടെ വാഹനം തടഞ്ഞ് ഡൽഹി പൊലീസും കേന്ദ്രസേനകളും. തുടർന്ന് ബസ്സിൽ നിന്ന് രാഹുൽ ​ഗാന്ധി പുറത്തിറങ്ങി. പ്രിയങ്ക ​ഗാന്ധി അടക്കമുള്ള നേതാക്കളും എംപിമാരും രാഹുലിനൊപ്പമുണ്ട്. എൺപിമാരെ ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്തു നീക്കാനാണ് പൊലീസിന്റെ ശ്രമം. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്

7 ഒക്ടോബർ, 20269 mins ago

'അടിയന്തരമായി ഇടപെടണം'; രാഷ്ട്രപതിക്ക് കത്ത്

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഷ്ട്രപതിക്ക് കത്ത്. പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. സിപിഎം എംപി ജോൺ ബ്രിട്ടാസ് ആണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് അയച്ചിരിക്കുന്നത്.

7 ഒക്ടോബർ, 202635 mins ago

'ഉദ്വേഗജനകമാണ് ഡൽഹി'

മറ്റൊരു സമരമുഖം തുറക്കപ്പെടുകയാണ്. വെളിപ്പെടുത്തപ്പെടാത്ത ഒരു സമര രംഗത്തേക്ക് ഞാനടക്കമുള്ള എംപിമാരുടെ സംഘം യാത്രതിരിച്ചിരിക്കുന്നു.... സിപിഎം എംപി എ എ റഹിം ഫെയ്സ്ബുക്കിൽ കുറിച്ചു

7 ഒക്ടോബർ, 202638 mins ago

‘ഡൽഹി ചലോ’ ആഹ്വാനവുമായി സിജെപി

തെരഞ്ഞെടുപ്പ് കമ്മിഷനിൽ വ്യവസ്ഥാപിത പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി. രാജ്യത്തെ യുവാക്കൾ ഒക്ടോബർ 10ന് ജന്തർ മന്തറിൽ ഒത്തുകൂടുമെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ്. ഇതൊരു നീണ്ട പോരാട്ടമാണ്. എല്ലാവരും ബാഗുകൾ പാക്ക് ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും സൗരവ് ദാസ് ആഹ്വാനം ചെയ്തു.

7 ഒക്ടോബർ, 202642 mins ago

ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് പൊലീസ്

ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡൽഹി പൊലീസ്. ജന്തർ മന്തറിലേക്കുള്ള വഴികൾ പൊലീസ് അടച്ചു. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. എംപിമാരുടെ ബസ്സിൽ രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയുമുണ്ട്. ബസ് പൊലീസ് തടഞ്ഞാൽ ഇറങ്ങി നടക്കാനാണു തീരുമാനമെന്ന് എംപിമാർ പറഞ്ഞു.

7 ഒക്ടോബർ, 202649 mins ago

ഒക്ടോബര്‍ 10 ന് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍, വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ ശനിയാഴ്ച ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഇക്കാര്യം അറിയിച്ച് ഡല്‍ഹി പൊലീസിന് ഔദ്യോഗികമായി കത്തു നല്‍കിയതായി സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു.

7 ഒക്ടോബർ, 202653 mins ago

ഓരോ എഫ്ഐആറുകളും ഓരോ മെഡൽ

തനിക്കെതിരെ 45 എഫ്‌ഐആറുകളാണ് രജിസ്റ്റർ‌ ചെയ്തിട്ടുള്ളതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. 100 എഫ്‌ഐആറുകളാണ് ലക്ഷ്യം. ഓരോ എഫ്‌ഐആറും തനിക്ക് മെഡലുകളാണെന്നും രാഹുൽ പറഞ്ഞു.

7 ഒക്ടോബർ, 202654 mins ago

പ്രക്ഷുബ്ധമായി തലസ്ഥാന ​നഗരി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്നും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഇന്ത്യാ സഖ്യത്തിലെ എംപിമാർ മൂന്ന് ബസ്സുകളിലായി ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. ഇന്ത്യാ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായി പ്രതിഷേധത്തിനുണ്ട്. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരും പ്രതിഷേധത്തിനായി തെരുവിലുണ്ട്.

7 ഒക്ടോബർ, 202659 mins ago

ഒറ്റക്കെട്ടെന്ന് നേതാക്കൾ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രക്ഷോഭത്തിൽ ഒറ്റക്കെട്ടെന്ന് ഇന്ത്യാ മുന്നണി നേതാക്കൾ പറഞ്ഞു. പൊലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7 ഒക്ടോബർ, 202659 mins ago

News Now