നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം..ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി6, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്..ലയിക്കുന്ന നാരുകൾ ഉള്ളതിനാൽ തന്നെ കൊളസ്ട്രോൾ നിയന്ത്രിക്കാനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഈന്തപ്പഴം സഹായിക്കും.ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും..ശരീരത്തിന് ഊർജം പകരാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്