ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120 കോടി രൂപ.ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തില്‍ ഇല്ലെന്നും ഇത് ഒരു തട്ടിപ്പാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്..മ്യാന്മര്, ലാവോസ്, കംബോഡിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികളാണ് പ്രധാനമായി ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്..ജനുവരി- ഏപ്രില്‍ കാലയളവില്‍ എല്ലാ തരത്തിലുമുള്ള സൈബര്‍ തട്ടിപ്പുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ 1776 കോടിരൂപയാണ് നഷ്ടമായത്..ട്രേഡിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് 1420 കോടി രൂപ നഷ്ടമായതാണ് ഇതില്‍ മുന്‍പന്തിയില്‍..നിക്ഷേപ തട്ടിപ്പാണ് രണ്ടാം സ്ഥാനത്ത്. നിക്ഷേപ തട്ടിപ്പിലൂടെ 222 കോടി രൂപയാണ് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്. 120 കോടി രൂപയുടെ നഷ്ടവുമായി മൂന്നാം സ്ഥാനത്താണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്..ഡിജിറ്റല്‍ അറസ്റ്റില്‍ നിയമവിരുദ്ധമായ ചരക്കുകളുമായോ നിരോധിത വസ്തുക്കളുമായോ ബന്ധപ്പെട്ട് ഒരു കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിടുന്നത്..തട്ടിപ്പുകാര്‍ നിയമപാലകരായി ആള്‍മാറാട്ടം നടത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇത് സത്യമാണെന്ന് ബോധ്യപ്പെടുത്താന്‍ വീഡിയോ കോള്‍ ചെയ്ത് ഇവര്‍ പശ്ചാത്തലം ഒരുക്കിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates