സെക്കൻ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദുൽഖർ ഇന്ന് രാജ്യമെമ്പാടും ആരാധകരുള്ള താരമാണ്.മമ്മൂട്ടിയുടെ മകൻ എന്ന ടൈറ്റിലിൽ നിന്നും മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ടാഗിലേക്കാണ് ഡിക്യു വളർന്നത്.മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡും ദുൽഖർ നിർമിച്ച ചിത്രത്തിനാണ്.കഴിഞ്ഞ ഓണം തൂത്തുവാരിയ ലോക - ചാപ്റ്റർ വൺ ചന്ദ്ര.ഇത്തവണ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രവുമായാണ് ദുൽഖറെത്തുന്നത്.ആർഡിഎക്സിനു ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ഐ ആം ഗെയിം.മോസ്റ്റ് സ്റ്റൈലിഷ് വേഷത്തിലാണ് ദുൽഖർ ഓണത്തിനെത്തുന്നത്.പവൻ സാദിനേനി ചിത്രം -ആകാശംലോ ഒക താര"യും റിലീസിനൊരുങ്ങുന്നുണ്ട്.പൂജ ഹെഗ്ഡെയ്ക്കൊപ്പം ശ്രീശ്രീയും അണിയറയിൽ ഒരുങ്ങുകയാണ്.ലോക രണ്ടാം ചാപ്റ്ററിനായും ദുൽഖറിന്റെ ചാർലി എന്ന ഒടിയൻ അവതാരത്തിനായും പ്രേക്ഷകർ കാത്തിരിക്കുകയാണ്.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates