നടി ദുർഗ കൃഷ്ണയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു..നിറവയറിൽ കേരള സാരിയുടുത്ത് അതിമനോഹരിയാണ് ദുർഗ ചിത്രങ്ങളിൽ..ദുർഗയുടെ ഭർത്താവ് അര്‍ജുനെയും ചിത്രങ്ങളിൽ കാണാം. .ഗൃഹാതുരുത്വമുണർത്തുന്ന ചിത്രങ്ങളാണ് ദുർഗ പങ്കുവച്ചിരിക്കുന്നത്..ഇക്കഴിഞ്ഞ ജൂണിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ദുർഗ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്..2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം..നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന സന്തോഷത്തിലാണ് ദുർഗയും അർജുനും..ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രമാണ് ദുർഗയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates