ഒട്ടുമിക്ക ഭക്ഷണങ്ങളിലും തക്കാളി ചേർക്കുന്നവരാണ് നമ്മൾ. ദിവസവും തക്കാളി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..നല്ല ചർമ്മത്തിനും തലമുടിക്കുംഭക്ഷണത്തിൽ തക്കാളി ചേർത്ത് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ തലമുടിയെ സംരക്ഷിക്കുന്നു..പ്രതിരോധശേഷി കൂട്ടുന്നുപ്രതിരോധ ശേഷി കൂട്ടാനും ശരീരത്തിന്റെ ഊർജ്ജം നിലനിർത്താനും നല്ല ആരോഗ്യത്തിനും തക്കാളി ദിവസവും കഴിക്കാം.ദഹനശേഷി വർധിപ്പിക്കുന്നുകരളിനെ സംരക്ഷിക്കാനും ദഹനശേഷി വർധിപ്പിക്കാനും തക്കാളി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധത്തെ തടയുന്നു. കുടലിന്റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്..ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നുഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ കൊളെസ്റ്ററോൾ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു..ശക്തിയുള്ള എല്ലുകൾതക്കാളിയിൽ ധാരാളം വിറ്റാമിൻ കെയും കാൽഷ്യവും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾ ലഭിക്കാൻ അത്യാവശ്യമാണ് ഈ പോഷകങ്ങൾ..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates