ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.2017-18 ലെ 23.3% ല്‍ നിന്ന് 2023-24 ല്‍ 41.7% ആയി സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ന്നു.ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ വലിയ വര്‍ധനവുണ്ടായത്, തൊഴില്‍ മേഖലയില്‍ കുതിച്ചു ചാട്ടത്തിന് കാരണമായി.2017-18ല്‍ 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 20% ത്തില്‍ താഴെയായിരുന്നു സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക്..2023-24 ല്‍ മൂന്ന് സംസ്ഥാനങ്ങളിലായി ചുരുങ്ങി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും 30-40% ആയി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്..ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 40 ശതമാനത്തിലധികം സ്ത്രീകളും തൊഴില്‍ ചെയ്യുന്നുണ്ട്.56.9% സ്ത്രീ തൊഴില്‍ പങ്കാളിത്തമുള്ള സിക്കിമാണ് രാജ്യത്ത് മുന്നില്‍.ഗ്രാമീണ മേഖലയിലെ ദേശീയ ശരാശരി 2017-18 ലെ 24.6% ല്‍ നിന്ന് 2023-24 ല്‍ 47.6% ആയി ഉയര്‍ന്നു.സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴില്‍ ഒരു വനിതാ ഡയറക്ടറെങ്കിലും ഉള്ള 73,151ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം ലഭിച്ചു