മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

Rahul Gandhi thanks protesters after INDIA bloc march to SC
പ്രതിഷേധമാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധിSource by : pti
Last Updated :12 October 2026, 10:59 pm IST
Guest Author :Sujith

News Now

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരും ഒന്നിച്ച് നില്‍ക്കുന്ന പ്രതിഷേധമാണിതെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്നവര്‍ക്കുമെതിരെ ഓരോ വ്യക്തിയും നിലകൊള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഇന്ന് ഈ പ്രതിഷേധത്തിന് എത്തിയ ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് അവരവരുടെതായ രീതിയില്‍ പിന്തുണ പ്രകടപ്പിച്ച ലക്ഷക്കണക്കിന് ആളുകള്‍ക്കും നന്ദി പറയുന്നു. 'ഇന്ത്യാ' മുന്നണിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും നന്ദി.' - രാഹുല്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു-.

'രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുത്തേണ്ടിയിരുന്നതിനാല്‍ ഇന്നൊരു പ്രധാനപ്പെട്ട ദിവസമായിരുന്നു. നിങ്ങള്‍ക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താനോ പേടിപ്പിക്കാനോ കഴിയില്ല. അവരെ ഉപദ്രവിക്കാന്‍ അനുവദിക്കില്ല. കുട്ടികളെ തല്ലിയ ആര്‍.എസ്.എസിലെ ഭീരുക്കള്‍ എവിടെയാണെന്ന് ഞാന്‍ ചിന്തിച്ചുപോയി. ആ ആളുകള്‍ എവിടെയായിരുന്നു? കാരണം ഞാന്‍ അവരെ കണ്ടില്ല. ഞങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍, രാജ്യത്തെ ജനങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍, നിങ്ങള്‍ എന്തുകൊണ്ട് പുറത്തിറങ്ങുന്നില്ലെന്നും' രാഹുല്‍ ഗാന്ധി ചോദിച്ചു.

'എല്ലാവരും ഒന്നിച്ച് നില്‍ക്കുന്ന പ്രതിഷേധമാണിത്. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്നവര്‍ക്കുമെതിരെ ഓരോ വ്യക്തിയും നിലകൊള്ളും. ഞങ്ങള്‍ പിന്‍വാങ്ങില്ല. ഇന്ത്യയെന്ന ആശയത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന എല്ലാവര്‍ക്കും നന്ദി. തെരുവില്‍ ഇറങ്ങിയ ഓരോ വ്യക്തിയെക്കുറിച്ചും ഞാന്‍ അത്യധികം അഭിമാനിക്കുന്നു.' - രാഹുല്‍ ഗാന്ധി പറഞ്ഞു.

Summary

Cannot beat us, threaten us, frighten us': Rahul Gandhi thanks protesters after INDIA bloc march to SC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates