കൺപോളകൾക്ക് ചുറ്റും മഞ്ഞപാടുകൾ കൊളസ്ട്രോൾ ഉയരുമ്പോൾ കൺപോളകൾക്ക് ചുറ്റും മഞ്ഞനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടും. സാന്തലാസ്മ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇത് ഹൃദ്രോഗങ്ങളുടെ സാധ്യത കൂട്ടും..ആർക്കസ് സെനിലിസ് കോർണിയയ്ക്ക് സമീപത്ത് ഉണ്ടാകുന്ന വെള്ളയോ ചാരനിറത്തിലോ കാണപ്പെടുന്ന വൃത്തം ശരീരത്തിലെ കൊളസ്ട്രോളിന്റെ ഉയർന്ന അളവിനെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് 45 വയസ്സിന് താഴെയുള്ളവരിൽ ഇത് ഉയർന്ന കൊളസ്ട്രോളിൻ്റെ അടയാളമായിരിക്കാം..കോർണിയൽ ആർക്കസ് കോർണിയയ്ക്ക് ചുറ്റും വെള്ളയോ ചാരനിറത്തിലോ വൃത്തം കണ്ടാൽ ശ്രദ്ധിക്കണം. ഇതും ഉയർന്ന കൊളസ്ട്രോളിൻ്റെ ലക്ഷണവുമാകാം..സ്കിൻ പിഗ്മെന്റേഷൻ ഹൈപ്പർലിപിഡെമിയ എന്നത് രക്തത്തിൽ അമിതമായ ലിപിഡുകൾ പ്രത്യേകിച്ച് കൊളസ്ട്രോൾ അടങ്ങിയിട്ടുള്ളതും ഉയർന്ന കൊളസ്ട്രോൾ മൂലം ഉണ്ടാകുന്നതുമായ ഒരു രോഗമാണ്. ചർമ്മത്തിൻ്റെ പാളികൾക്കുള്ളിൽ കൊളസ്ട്രോൾ കൂടുതലായി അടിഞ്ഞുകൂടുന്നതാണ് ഈ നിറവ്യത്യാസത്തിന് കാരണം..മഞ്ഞനിറത്തിലുള്ള മുഖക്കുരുക്കള്‍ മുഖത്ത് പ്രത്യക്ഷപ്പെടുന്ന മഞ്ഞനിറത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ലക്ഷണമാകാം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates