മുട്ടമുട്ടയുടെ മഞ്ഞക്കരുവില്‍ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുന്ന സെലിനിയം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും തുടങ്ങിയ അവശ്യ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്..കടല്‍ വിഭവങ്ങള്ധാരാളം പോഷകഗുണമുള്ള മത്തി, കൊഞ്ച്, കക്ക പോലുള്ളവയില്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റ് ആയ സെലിനിയം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും..ചക്കചക്കയുടെ പുറം തോട് മുതല്‍ കുരു വരെ പോഷകസമൃദ്ധമാണ്. ചക്കയില്‍ വിവിധ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ അര്‍ബുദം പോലുള്ള വിട്ടുമാറാത്ത പലതരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ചക്കക്കുരുവില്‍ ജാക്കാലിന് എന്ന പ്രോട്ടീന്‍ ഘടകമുണ്ട്..സൂര്യകാന്തി വിത്തുകള്സൂര്യകാന്തി വിത്തുകളില്‍ ഡയറ്റില്‍ പതിവായി ഉപയോക്കുന്നത് അര്‍ബുദത്തെ ചെറുക്കാന്‍ നല്ലതാണ്. ഇവയില്‍ ഉയര്‍ന്ന അളവില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ഇ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. ഇവ കോശങ്ങളിൽ അര്‍ബുദ മാറ്റങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഫ്രീ റാഡിക്കലുകളുടെ തകര്‍ച്ച തടയുന്നു..ചിയ വിത്തുകള്അര്ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ലിഗ്നാനുകളാല്‍ സമ്പന്നമാണ് ചിയ വിത്തുകള്‍. സ്തന, സെർവിക്കൽ കാൻസർ കോശങ്ങളുടെ വളർച്ച പരിമിതപ്പെടുത്താൻ ചിയ വിത്തുകള്‍ സഹായിക്കും..കൂണ്കൂണുകള് സെലിനിയം സമ്പന്നമായ വിഭവമാണ്. കൂടാതെ ഇവയില്‍ പ്രതിരോധ ശേഷി കൂട്ടുന്ന ബീറ്റ ഗ്ലൂക്കോസും മറ്റ് ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്..ചീരചീര പോലുള്ള ഇലക്കറികളില്‍ ധാരാളം സെലിനിയം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ കണ്ണിന്റെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന വിറ്റാമിന്‍ സി, ബീറ്റ കരോറ്റിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates