
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. 5 പേര് ബസിനടിയില്‍പ്പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് വന്ന താണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് പിന്നാലെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു.
കനത്ത മഴയിലും ഗതാഗതക്കുരുക്കിലും ഇടയിലാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഫുട്പാത്തിന്റെ ബാരിക്കേഡും സമീപത്തെ പോസ്റ്റും അപകടത്തില്‍ തകര്‍ന്നു. കടയിലേക്കും ഇടിച്ചു കയറി. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
WHAT TO READ NEXT

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

Summary
Accident as private bus rams onto footpath; 5 people trapped under the bus
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





