എല്ലാ വീടുകളിലും ദിവസവും പാചകത്തിനുപയോഗിക്കുന്ന ഒരു ചേരുവയാണ് വെളുത്തുള്ളി..ഒരു സാധാരണ ചേരുവയെന്നതില് കവിഞ്ഞ് പരമ്പരാഗതമായി ഔഷധമൂല്യമുള്ള ഒന്നായിട്ടാണ് അധികപേരും വെളുത്തുള്ളിയെ കണക്കാക്കുന്നത്..പക്ഷേ, വെളുത്തുള്ളി ഒന്നിച്ച് വാങ്ങി അടുക്കളയില് സൂക്ഷിക്കുകയാണെങ്കില് ദിവസങ്ങൾക്കുള്ളിൽ മുള വന്ന് ഇത് ഉപയോഗശൂന്യമായി പോകാറുണ്ട്..വെളുത്തുള്ളി സൂക്ഷിക്കുന്നതിന് ചില രീതികളുണ്ട്. ഇതനുസരിച്ച് വയ്ക്കുകയാണെങ്കില് വെളുത്തുള്ളി മുള പൊട്ടാതെ, കേടാകാതെ കൂടുതല് ദിവസം ഇരിക്കും..തണുപ്പുള്ള സ്ഥലങ്ങളില് വെളുത്തുള്ളി വയ്ക്കരുത്. അത്യാവശ്യം വെളിച്ചമെത്തുന്ന വരണ്ട സ്ഥലങ്ങളില് വേണം തൊലിയോട് കൂടി വെളുത്തുള്ളി വയ്ക്കാൻ..വെളുത്തുള്ളി പേപ്പര് ബാഗിലോ കടലാസിലോ മാത്രം വയ്ക്കുക. അല്ലെങ്കില് ഇവ പെട്ടെന്ന് മുള വന്ന് ചീത്തയായിപ്പോകും..കഴിവതും വെളുത്തുള്ളി മറ്റൊന്നിന്റെയും കൂടെ സൂക്ഷിക്കാതെ വേറെ തന്നെ വയ്ക്കുക. മറ്റുള്ള പച്ചക്കറികളുടെയോ മറ്റ് ഭക്ഷണസാധനങ്ങളുടെയോ സമ്പര്ക്കത്തില് വെളുത്തുള്ളി എളുപ്പത്തില് ചീത്തയാകാം..വെളുത്തുള്ളി കൂടുതല് ദിവസം കേടാകാതിരിക്കാൻ ഇത് സൂക്ഷിച്ച് വയ്ക്കുമ്പോഴേ മുള പൊട്ടുന്ന ഭാഗം നീക്കം ചെയ്യാം. ഇതും വെളുത്തുള്ളി കേടാകാതെ സൂക്ഷിക്കാൻ സഹായകമാണ്..വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് വിനാഗിരിയിൽ സൂക്ഷിക്കാം.വെളുത്തുള്ളി പേസ്റ്റ് ആക്കി വയ്ക്കുന്നത് അധിക കാലം ഇരിക്കാനുള്ള നല്ല മാർഗമാണ്..അരിഞ്ഞ വെളുത്തുള്ളി ഒലിവ് ഓയിൽ പുരട്ടി വായു കടക്കാത്ത പാത്രത്തിലാക്കി റഫ്രിജറേറ്ററിൽ വയ്ക്കുക.ഒരാഴ്ചയോളം കേടാകാതെ സൂക്ഷിക്കാം..വെളുത്തുള്ളി തൊലി കളഞ്ഞ് പാത്രത്തിലാക്കി , വെള്ളമയം ഇല്ലാതെ ഫ്രീസറിൽ വയ്ക്കാം..വെളുത്തുള്ളി + എണ്ണ (2:1 അനുപാതം) കലർത്തുക, ഐസ് ക്യൂബ് ട്രേകളിൽ ഫ്രീസ് ചെയ്യുക, ഇങ്ങനെ ചെയ്താൽ 6 മാസമോ അതിൽ കൂടുതലോ വെളുത്തുള്ളി സൂക്ഷിക്കാം.